Sunday, April 28, 2024
spot_img

എവറസ്റ്റിന്റെ രണ്ടിരട്ടി വലിപ്പം ! ഭൂമി ലക്ഷ്യമാക്കി കുതിച്ച് “ചെകുത്താൻ വാൽനക്ഷത്രം” !ആശങ്കപ്പെടേണ്ടതുണ്ടോ? ശാസ്ത്രജ്ഞർ പറയുന്നത് കേൾക്കാം

ഭൂമിയുടെ സമീപത്ത് കൂടി കടന്നു പോകേണ്ടിയിരുന്ന ഡെവിൾ വാൽനക്ഷത്രം സൂര്യനിൽ നിന്നുള്ള വഴി മദ്ധ്യേ പൊട്ടിത്തെറിച്ചതും എവറസ്റ്റ് കൊടുമുടിയുടെ ഏകദേശം ഇരട്ടിയോളം വലിപ്പമുള്ള അവശിഷ്ടങ്ങൾ സൃഷ്ടിച്ചതും ഏറെ അത്ഭുതത്തോടെയാണ് ശാസ്ത്രലോകം നോക്കിക്കണ്ടത്. ഡെവിൾ വാൽനക്ഷത്രം വലുതും അസാധാരണവുമാണെങ്കിലും, ഇത് ഭൂമിക്ക് എന്തെങ്കിലും ഭീഷണി ഉയർത്തുമെന്ന് കരുതുന്നില്ല.

ശാസ്ത്രജ്ഞർ “12P/Pons-Brooks” എന്ന് വിളിക്കുന്ന വാൽനക്ഷത്രം 70 വർഷങ്ങൾക്ക് മുമ്പാണ് ഭൂമിയുടെ ആകാശത്ത് അവസാനമായി പ്രത്യക്ഷപ്പെട്ടത്.ഇതിന്റെ ന്യൂക്ലിയസിന് ഏകദേശം 12.4 മൈൽ വ്യാസമുള്ളതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് എവറസ്റ്റ് കൊടുമുടിയുടെ ഇരട്ടി വലുപ്പമാണ്.
ധൂമകേതുക്കൾക്ക് സാധാരണയായി 0.6 മുതൽ 1.8 മൈൽ വരെ വീതിയുണ്ടെന്ന് അരിസോണയിലെ ഫ്ലാഗ്സ്റ്റാഫിലുള്ള ലോവൽ ഒബ്സർവേറ്ററിയിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകനായ ടെഡി കരേറ്റ അഭിപ്രായപ്പെടുന്നു. പൊട്ടിത്തെറിച്ച വാൽനക്ഷത്രത്തിന്റെ അവശിഷ്ടം ഭൂമിക്ക് സമീപത്തൂടെ കടന്നു പോകുമ്പോൾ നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ കൊണ്ടോ കാണാൻ കഴിയുന്നത്ര തെളിച്ചമുള്ളതായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles