Friday, December 19, 2025

മുംബൈയിൽ പരിപാടിക്കിടെ അലങ്കാരദീപം പൊട്ടിവീണു ;എ ആര്‍ റഹ്മാന്റെ മകന്‍ അമീൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുംബൈയിൽ പരിപാടിക്കിടെ അലങ്കാരദീപം പൊട്ടിവീണു. സംഗീത സംവിധായകൻ എആർ റഹ്മാന്റെ മകൻ അമീൻ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.അമീൻ വേദിയിൽ ഗാനം ആലപിച്ച കൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ് ക്രെയിനില്‍ തൂക്കിയിട്ടിരുന്ന കൂറ്റൻ അലങ്കാര ദീപം പൊട്ടി താഴേക്ക് വീഴുന്നത്. ഈ സമയം വേദിയുടെ നടുക്കായിരുന്നു അമീന്‍ നിന്നിരുന്നത്. അമീൻ തന്നെയാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിവരം ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.

‘ഇന്ന് ജീവനോടെയിരിക്കാന്‍ കാരണമായ സര്‍വശക്തനും അച്ഛനമ്മമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും, ആത്മീയഗുരുക്കന്മാരോടും നന്ദിയറിയിക്കുന്നു. ഇഞ്ചുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍, മുഴുവന്‍ സാമഗ്രികളും ഞങ്ങളുടെ ദേഹത്ത് പതിക്കുമായിരുന്നു. സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തരാവാന്‍ എനിക്കും ടീമിനും ഇതുവരെ കഴിഞ്ഞിട്ടില്ല’, എന്നാണ് അമീൻ അപകടത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചത്.

Related Articles

Latest Articles