Friday, April 26, 2024
spot_img

മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി, തീ പൂർണ്ണമായും കെടുത്താനായില്ല, ബ്രഹ്മപുരത്ത് സ്ഥിതിക്ക് ആശങ്കാ ജനകം, പുക ആലപ്പുഴ ഭാഗത്തേക്ക്‌ വ്യാപിക്കുന്നു!

കൊച്ചി:ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയ്ക്ക് താത്കാലിക ശമനം.തീ പൂർണ്ണമായും അണയ്ക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ബ്രഹ്മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്. അന്തരീക്ഷത്തിൽ മലിനമായ പുക ഇപ്പോഴും തങ്ങി നിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും സ്കൂളുകൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഴ് വരെയുള്ള ക്ലാസുകൾക്കാണ് അവധി. ഏഴിന് മുകളിലുള്ള ക്ലാസുകൾക്ക് അവധി നൽകാത്തതിൽ എറണാകുളം ജില്ലാ കളക്ടറുടെ ഫേസബുക്ക് പോസ്റ്റിന് താഴെ പരാതി പ്രവാഹമാണ്. അതേ സമയം ഇന്ന് കൊച്ചി നഗരത്തിൽ പുക കുറഞ്ഞെങ്കിലും കാറ്റിൻ്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂർ, കുമ്പളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക ശക്തിപ്പെടുന്ന അവസ്ഥയാണുള്ളത്. അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം ഉണ്ടാവും.

Related Articles

Latest Articles