Saturday, April 27, 2024
spot_img

കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസിൽ സാക്ഷിവിസ്താരം ഇന്ന് മുതൽ; ഒന്നാം പ്രതി റെഞ്ചി വിൽസൺ ഇന്ന് ഹാജരാകും

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് തുടങ്ങും. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലാണ് സാക്ഷി വിസ്താരം നടക്കുന്നത്. കേസിലെ ഒന്നാം സാക്ഷി റെഞ്ചി വില്‍സനാണ് ഇന്ന് ഹാജരാകുന്നത്. 2011ലാണ് റോയ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിൽ റോയ് തോമസിന്റെ ഭാര്യ ജോളിയടക്കം നാലുപ്രതികൾ അറസ്റ്റിലായിരുന്നു.

റോയ് തോമസ് മരിക്കുമ്പോൾ ശരീരത്തില്‍ സയനഡിന്റെ അംശം കണ്ടെത്തിയിരുന്നു. എങ്കിലും പൊലീസ് അന്ന് അത് ആത്മഹത്യയായി എഴുതിത്തള്ളുകയായിരുന്നു. എട്ടു വര്‍ഷത്തിന് ശേഷമാണ് കൂടത്തായ് കൊലപാതക പരമ്പരയിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. വടകര റൂറല്‍ എസ്.പി കെ.ജി സൈമണ് കിട്ടിയ പരാതിയാണ് കേസിന്റെ ഗതിയെ മാറ്റി മറിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെ പൊന്നാമറ്റം തറവാട്ടിൽ നടന്ന ഓരോ ദുരൂഹ മരണങ്ങളുടെയും ചുരുളുകളഴിയുകയായിരുന്നു. തുടർന്ന് ജോളിയടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. റോയ് തോമസിന്റെ കൊലപാതകത്തില്‍ 255 സാക്ഷികളാണുള്ളത്.

Related Articles

Latest Articles