Saturday, May 4, 2024
spot_img

അഭിമാന നിമിഷം: ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് : ഇന്ത്യയുടെ അമിത് ഖത്രിക്ക് വെള്ളി

നെയ്‌റോബി: ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയ്ക്ക് വെള്ളി. 10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടി. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്. ഈ ഇനത്തില്‍ കെനിയയുടെ ഹെറിസ്റ്റോണ്‍ വാന്‍യോണിക്കാണ് സ്വര്‍ണം.ഹരിയാന സ്വദേശിയായ ഖത്രി ദേശീയ റെക്കോഡ് ഉടമയാണ്.

നേരത്തെ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സംഘം 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌തു. നെയ്‌റോബിയില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. ലോക അണ്ടര്‍ 20 അത്‍ലറ്റിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആറാമത്തെ മെഡലും.

https://twitter.com/mygovindia/status/1428986828787355652

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles