Sunday, October 11, 2026

കാബൂളില്‍ താലിബാന്‍ തടഞ്ഞുവച്ച ഇന്ത്യക്കാരെ വിട്ടയച്ചു; എല്ലാവരും സുരക്ഷിതരെന്ന് ഇന്ത്യ; തിരികെയെത്തിക്കാന്‍ സുസജ്ജമായി വ്യോമസേന

ദില്ലി: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ന് രാവിലെ തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര് സുരക്ഷിതരായാണ് വിവരം. ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനു സമീപത്തെ ഗാരേജില്‍ എത്തിയെന്നാണ് ലഭിക്കുന്ന സൂചന.

ഇന്ന് രാവിലെ വിമാനത്താവളത്തില്‍ ഗേറ്റിനടുത്ത് താലിബാന്‍ ഇവരെ തടഞ്ഞു. ശേഷം ട്രക്കുകളില്‍ കയറ്റി ഇവരെ പുറത്തേക്ക് കൊണ്ടുപോയി. രേഖകള്‍ പരിശോധിച്ച്‌ ചോദ്യം ചെയ്‌ത ശേഷം ഇവരെയെല്ലാം വിട്ടയച്ചതായാണ് വിവരം. അതേസമയം അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന് കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യ എത്തിക്കും. കുടുങ്ങിയ എല്ലാവരെയും വിമാനത്താവളത്തില്‍ എത്തിക്കാനാണ് ശ്രമം.

ഇന്ത്യക്കാരെ തടഞ്ഞുവെച്ചതോടെ ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും തിരിച്ചടി ഉണ്ടാകുമെന്നും ഇന്ത്യ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles