Tuesday, May 14, 2024
spot_img

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ തുറന്നടിച്ച് അമിത് മാളവ്യ !

ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ രാജ്യമൊട്ടാകെയുള്ള ഹിന്ദു വിശ്വാസികൾ രം​ഗത്തു വരികയാണ്. ദേശീയ തലത്തിലടക്കം എ.എൻ ഷംസീറിനെതിരെ പ്രതിഷേധം ഇരമ്പുന്നുണ്ട്. ഹിന്ദു വിശ്വാസികളെ പരസ്യമായി അപമാനിക്കുകയായിരുന്നു സ്പീക്കർ എ.എൻ ഷംസീർ. ഉന്നത സ്ഥാനത്തിരുന്നുകൊണ്ട് മതവിദ്വേഷം പടർത്തുകയാണ് സ്പീക്കർ എ.എൻ ഷംസീർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ, സംഭവത്തിൽ ശക്തമായി പ്രതികരിച്ചുകൊണ്ട് രം​ഗത്തു വന്നിരിക്കുകയാണ് ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യ.

ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചു കൊണ്ടുള്ള എ.എൻ ഷംസീറിന്റെ വിവാദമായ പ്രസം​ഗവും ഇസ്ലാം മതത്തെ പ്രകീർത്തിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളും ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടാണ് അമിത് മാളവ്യയുടെ പ്രതികരണം. കേരള നിയമസഭാ സ്പീക്കറായ എ.എൻ ഷംസീർ, ഹിന്ദു വിശ്വാസങ്ങളെ അപകീർത്തിപ്പെടുത്താൻ തന്റെ സ്ഥാനം മുതലെടുക്കുന്ന ഒരു മതഭ്രാന്തനാണെന്ന് അമിത് മാളവ്യ തുറന്നടിച്ചു. സ്വയം പ്രഖ്യാപിത മുസ്ലീം പാർട്ടിയായ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ കമ്യൂണിസ്റ്റുകാരിൽ ഹിന്ദു വിരോധം ആഴത്തിൽ വേരൂന്നിയതാണ്. കേരളത്തിൽ നിന്നുള്ള മുൻ എംപിയായ രാഹുൽ ഗാന്ധി ഇത്തരം ഹിന്ദു വിദ്വേഷ നിലപാടുകളിൽ നിന്ന് കോൺഗ്രസിനെ വേർപെടുത്തുമോ അതോ മൗനം തുടരുമോയെന്നും അമിത് മാളവ്യ തുറന്നടിച്ചു.

അതേസമയം, ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകൾ ആണെന്നുമായിരുന്നു സ്പീക്കറുടെ വാദം. എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കർ വിവാദ പ്രസ്താവന നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റാലിജിൻസിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ്, ഹൈന്ദവ പുരണങ്ങളെ അവഹേളിക്കുന്ന തരത്തിലായിരുന്നു സ്പീക്കറുടെ പ്രസ്താവന. എന്നാൽ മറ്റ് മതവിശ്വാസങ്ങളിലെ അനാചാരങ്ങളെ കുറിച്ച് എഎൻ ഷംസീർ സംസാരിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സെൻ്റ് തെരേസാസ് കോളേജ് മാനേജർ സിസ്റ്റർ.ഡോ.വിനീതയടക്കമുള്ളവർ ഇരുന്ന സദസിൽ വച്ചായിരുന്നു സ്പീക്കറുടെ ഹിന്ദു വിരുദ്ധ പ്രസംഗം. വിദ്യാഭ്യാസ പദ്ധതിയിൽ വിശ്വാസങ്ങൾ തിരുകി കയറ്റാൻ ശ്രമിക്കുന്നതായും ഷംസീർ വാദം ഉന്നയിച്ചിരുന്നു. എന്തായാലും സംഭവം വിവാദമായതോടെ സ്പീക്കർ ജി ഇപ്പോഴും എയറിൽ ആണെന്നാണ് കേൾക്കുന്നത്.

Related Articles

Latest Articles