Wednesday, May 15, 2024
spot_img

കശ്മീര്‍ ജനതയുടെ ക്ഷേമത്തിന് മുന്‍ഗണനയെന്ന് അമിത്ഷാ; വികസനകാര്യങ്ങള്‍ക്കായി ദില്ലിയില്‍ പ്രത്യേകയോഗം ചേര്‍ന്നു

ദില്ലി: ജമ്മുകശ്മീരില്‍ ജനങ്ങളുടെ ക്ഷേമത്തിനാണ് മോദി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നത് അവിടുത്തെ എല്ലാത്തരത്തിലുമുള്ള വികസനത്തിനും ജനക്ഷേമത്തിനുമാണ്. ജമ്മുകശ്മീരിലെ 76 ശതമാനം ആളുകള്‍ക്ക് ഇതിനോടകംതന്നെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട് . ഇതില്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ അഭിനന്ദിക്കുന്നുവെന്നും, നാല് ജില്ലകളില്‍ 100 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീരിലെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക ഉന്നതതല യോഗത്തിലാണ്അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതോടൊപ്പം ജമ്മുകശ്മീരിലെ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ യോജന, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയുടെ ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, അഭയാര്‍ത്ഥികള്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കണം. രാജ്യത്തെ മികച്ച പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് പഞ്ചായത്ത് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു. ഐബി ഡയറക്ടര്‍ അരവിന്ദ് കുമാര്‍, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ്, ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് തുടങ്ങിയവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles