Saturday, January 10, 2026

വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി അമിത് ഷായും നദ്ദയും; രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവോ?

ദില്ലി: വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി അമിത് ഷായും ജെ പി നദ്ദയും. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ബിജെപി പരിഗണിക്കുന്നതായി സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബിജെപി നീക്കം സജീവമാക്കിയത്.

രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതിന് സൂചനകള്‍ നല്‍കി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. ഇന്ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകും

Related Articles

Latest Articles