ആന്ധ്രപ്രദേശ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അടുത്ത ദൗത്യവും ഫലം കാണുന്നു. ഇടതു പക്ഷ ഭീകര വാദം അവസാനിപ്പിക്കാനുളള നടപടി കേന്ദ്രം ആരംഭിച്ചതോടെ നിരവധി ഭീകരർ കീഴടങ്ങാൻ തയ്യാറായി സുരക്ഷാ സേനയ്ക്ക് മുന്നിലെത്തി.
വിശാഖപട്ടണത്ത് മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ പോലീസിന് മുന്നിൽ കീഴടങ്ങി. മന്ദപ്പളളി വില്ലേജിൽ കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന ഭീകർക്ക് നേരെ ശക്തമായി തിരിച്ചടിച്ചിരുന്നു. തുടർന്ന് ഇടതു മാവോയിസ്റ്റുകൾ പോലീസിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങി.
പോലിസ് സൂപ്രണ്ട് രാജ്കമൽ ആണ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥീരീകരിച്ചത്. ആഗസ്ത് 17നും മാവോയിസ്റ്റ് നേതാക്കൾ ഉൾപ്പെടുന്ന ഒരു സംഘം പോലീസിനു മുന്നിൽ കീഴടങ്ങിയിരുന്നതായും രാജ്കമൽ അറിയിച്ചു.
രാജ്യത്തെ ഇടതുതീവ്രവാദ പ്രവർത്തനങ്ങൾ വിലയിരുത്താനായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. മാവോയിസ്റ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡിഷ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. ഇടതു പക്ഷ തീവ്രവാദം ഇല്ലാതാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

