Saturday, September 19, 2026

“നുഴഞ്ഞുകയറ്റക്കാർ നമ്മുടെ പെൺമക്കളെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ച് ഈ നാട് സ്വന്തമാക്കുന്നു ! സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ഭൂമിയെയും മകളെയും ഭക്ഷണത്തെയും സംരക്ഷിക്കും!”-ജാർഖണ്ഡിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി അമിത് ഷാ

ഈ മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാർഖണ്ഡിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭൂമി, മകൾ, ഭക്ഷണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന പത്രികയിലൂടെ സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ജാർഖണ്ഡിന്റെ ഭൂമിയെയും മകളെയും ഭക്ഷണത്തെയും ബിജെപി സംരക്ഷിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ജാർഖണ്ഡിലെ സാന്താൾ പർഗാനയിലെ ഗോത്രവർഗക്കാരുടെ എണ്ണം കുറയുന്നതിനു കാരണം നുഴഞ്ഞുകയറ്റക്കാർ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വിവാഹം ചെയ്യുന്നതാണെന്നും അമിത് ഷാ അവകാശപ്പെട്ടു.

‘‘ഹേമന്ത് സോറന്റെ ഭരണകാലത്ത് ജാർഖണ്ഡിലെ ഗോത്രവർഗക്കാർ സുരക്ഷിതരായിരുന്നില്ല. സാന്താൾ പർഗാനയിലെ ഗോത്രവർഗക്കാരുടെ എണ്ണം നിരന്തരമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാർ ഇവിടെയെത്തി നമ്മുടെ പെൺമക്കളെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ച് ഈ നാട് സ്വന്തമാക്കുന്നു. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ജാർഖണ്ഡിന്റെ സംസ്കാരം, തൊഴിൽ, ഭൂമി, പെൺമക്കൾ തുടങ്ങിയ കാര്യങ്ങൾ സുരക്ഷിതമായിരിക്കില്ല. അതുകൊണ്ടാണ് ബിജെപി ഭൂമി, മകൾ, ഭക്ഷണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്നത്’’ – അമിത് ഷാ പറഞ്ഞു .

81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 13, നവംബർ 20 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ്നടക്കുന്നത് നവംബർ 23 ന് വോട്ടെണ്ണലും ഫലവും പ്രഖ്യാപിക്കും.

Related Articles

Latest Articles