Tuesday, December 23, 2025

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മെയ് 15 ന് തിരുവനന്തപുരത്ത്; ജെ.പി നദ്ദ 6 ന് കോഴിക്കോട്ട്; വിവിധ പരിപാടികളിൽ പങ്കെടുക്കും

 

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മെയ് 15 ന് തിരുവനന്തപുരത്തും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ 6 ന് കോഴിക്കോട്ടും റാലികളിൽ പങ്കെടുക്കും.

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിനു പുറമേ പട്ടികജാതി നേതാക്കളുടെ പ്രത്യേക യോഗത്തിലും അമിത് ഷാ പങ്കെടുക്കും. അതിൽ പങ്കെടുക്കാൻ കേരളത്തിലെ മറ്റു പട്ടികജാതി സംഘടനാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.

അതിനു ശേഷം ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും. വൈകിട്ട് ശംഖുമുഖം കടപ്പുറത്ത് പൊതുസമ്മേളനത്തിനു ശേഷം അമിത് ഷാ മടങ്ങും. അതേസമയം ജെ പി നദ്ദ 6 ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കോഴിക്കോട്ട് പങ്കെടുക്കും. വൈകിട്ട് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്റെ വിവാഹത്തിലും അന്നു സംബന്ധിക്കും.

Related Articles

Latest Articles