ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉത്തർപ്രദേശിൽ. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം യുപിയിലെത്തുന്നത്. രാവിലെ പതിനൊന്നരയോടെ ലക്നൗവിൽ എത്തുന്ന ആഭ്യന്തരമന്ത്രി യുപി ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കാമ്പസിന് തറക്കല്ലിടും.ഉദ്‌ഘാടനത്തിന് ശേഷം ചികിത്സയില്‍ കഴിയുന്ന മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെ സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.
അതേസമയം പദ്ധതികളുടെ ഉദ്‌ഘാടനത്തിനുശേഷം മിർസാപൂരിലെ പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ വാരണാസിയിലേക്കും അവിടെ നിന്ന് വൈകീട്ട് 5.10 ന് ദില്ലിയിലേക്കും തിരിക്കും. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ സംഘടനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കുക എന്നതും സന്ദർശനത്തിലെ പ്രധാന ഉദ്ദേശ്യമാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

