Friday, May 17, 2024
spot_img

ഋഷികേശിൽ ഗംഗാ ആരതിയും പ്രാർത്ഥനകളുമായി ബിഗ് ബി; വൈറൽ വീഡിയോ

ഡെറാഡൂൺ: ഋഷികേശിൽ ദർശനവും പൂജയും നടത്തി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ആഗോള തലത്തിൽ ഏറെ പ്രസിദ്ധമായ ഉത്തരാഖണ്ഡിലെ പരമാർത്ഥ ഗംഗാ ആരതി നടത്താനാണ് ബിഗ് ബി ഋഷികേശിലെത്തിയത്. ഗംഗാ ആരതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിമിഷനേരം കൊണ്ട് തന്നെ ബച്ചന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഋഷികേശിലെ പരമാർത്ഥ ആശ്രമത്തിന്റെ മഠാധിപതി സ്വാമി ചിദാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് പൂജകളും പരമാർത്ഥ ഗംഗാ ആരതിയും നടന്നത്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by RW • RISHIKESHWRITINGS (@rishikeshwritings)

നിരവധി ആശ്രമവാസികളുമൊത്ത് പ്രാർത്ഥനകളും മന്ത്രജപവുമായി ബച്ചൻ ഗംഗാ തടത്തിൽ ഏറെ നേരം ചിലവഴിക്കുകയും ചെയ്തു. അതേസമയം ദാദാസാഹേബ് ഫാൽകേ ബഹുമതികളടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ അമിതാഭ് ബച്ചൻ പരമാർത്ഥ നികേതൻ ആശ്രമവുമായി ബന്ധപ്പെട്ട് മുമ്പും ഗംഗാതടത്തിൽ ആരതി നടത്തിയിട്ടുണ്ട്. പരമാർത്ഥ് ആശ്രമത്തിൻ കീഴിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന അമിതാഭ് ബച്ചൻ എല്ലാവർഷവും മുടങ്ങാതെ എത്തുന്ന സ്ഥലമാണ് ഋഷികേശ്.

Related Articles

Latest Articles