Thursday, May 2, 2024
spot_img

മൃതദേഹം ചുമന്നുകൊണ്ടുപോകുന്ന അമിതാഭ് ബച്ചന്റെയും അഭിഷേക്ബച്ചന്റെയും ചിത്രങ്ങള്‍ വൈറല്‍ ആകുന്നു

മുംബൈ: ബോളിവുഡ് കണ്ട സൂപ്പര്‍നായകന്‍ അമിതാഭ് ബച്ചന്‍ മനുഷ്യസ്നേഹിയെന്ന നിലയിലും ലോക പ്രശസ്തനാണ്. അതിനു തെളിവാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം. ബച്ചന്റെ മുംബൈയിലെ വസതിയില്‍ നാല്പതു വര്‍ഷക്കാലമായി ജോലി ചെയ്തിരുന്നയാള്‍ കഴിഞ്ഞ ദിവസം മരിച്ചു. അയാളുടെ മൃതദേഹം മരണാനന്തര ചടങ്ങുകള്‍ക്കായി കൊണ്ടു പോകുന്ന ഒരു ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

പൊതിഞ്ഞു കെട്ടിയ മൃതശരീരം കൈയിലേന്തുന്നവര്‍ക്കു മുന്നില്‍ മറ്റാരുമായിരുന്നില്ല, സാക്ഷാല്‍ ബിഗ് ബിയും മകന്‍ അഭിഷേകും തന്നെയായിരുന്നു. ആരാധകര്‍ കൗതുകത്തോടെ ഷെയര്‍ ചെയ്ത ഈ ഫോട്ടോ പെട്ടെന്നു തന്നെ വൈറലാവുകയായിരുന്നു. ഛായാഗ്രഹകന്‍ എസ് കുമാറും ഈ ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കു വച്ചു്.

നേരത്തെ ബിഹാറിലെ കര്‍ഷകരുടെ കടബാധ്യത തീര്‍ത്തതും വലിയ വാര്‍ത്തയായിരുന്നു. ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് കടങ്ങള്‍ തീര്‍ത്തത്.

Related Articles

Latest Articles