Friday, May 17, 2024
spot_img

പു​ൽ​വാ​മയിൽ ഏ​റ്റു​മു​ട്ട​ൽ; മേ​ഖ​ല​യി​ൽ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി

പു​ൽ​വാ​മ: കശ്മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ലെ ത്രാ​ൽ മേ​ഖ​ല​യി​ൽ സുരക്ഷാ സേന ഭീകരരെ നേരിടുന്നു. പു​ൽ​വാ​മ​യി​ലെ ത്രാ​ൽ, ബ്രാ​ൻ​പ​തേ​രി മേ​ഖ​ല​ക​ളി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചി​രു​ന്നു. തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇതിനെത്തുടർന്ന് മേഖലയിലെ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി.

രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സും എ​സ്ഒ​ജി​യും കശ്മീ​​ർ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇതേത്തുടർന്ന് സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടിച്ചു. മേ​ഖ​ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടി​ല്ല.

Related Articles

Latest Articles