Will Popular Front be banned soon? Amit Shah met Ajit Doval and the secret operation took place without the knowledge of the states
ദില്ലി: തീവ്രവാദികൾക്കെതിരെ നടപടികൾ എടുക്കുമ്പോൾ ചിലരെങ്കിലും മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്താറുണ്ട്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ കാരണം ഭീകരവാദമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) പതിമൂന്നാം സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തീവ്രവാദത്തെ വേരോടെ പിഴുതെറിയേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദ ഫണ്ടിംഗിനെതിരെ എടുത്ത നടപടികള്‍ ജമ്മു കാശ്മീര്‍ പ്രദേശത്ത് തീവ്രവാദം തടയുന്നതിന് വളരെയധികം സഹായകമായിട്ടുണ്ട്. ഭീകരവാദത്തേക്കാള്‍ വലിയ മനുഷ്യാവകാശ ലംഘനം ഉണ്ടെന്ന് താന്‍ കരുതുന്നില്ല. മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തീവ്രവാദത്തെ വേരോടെ ഇല്ലാതാക്കണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. ഇന്ത്യയില്‍ നിന്നും തീവ്രവാദത്തെ വേരോടെ പിഴുതെറിയാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ജമ്മു കാശ്മീരിലെ തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് എന്‍ഐഎയെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…