ദില്ലി :രാജ്യ സുരക്ഷയില്‍ അതി നിര്‍ണായക പ്രഖ്യാപനവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയാനുമുള്ള തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. കശ്മീരിനു മാത്രമുള്ള 370ാം വകുപ്പ് അസാധുവാക്കിയെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഇതിനു രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും. രാജ്യസഭയില്‍ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തവേ ആഭ്യന്തരമന്ത്രി അമിത് ഷായാണ് രണ്ടായി വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും.കശ്മീരിനെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ചാണ് വിഭജിക്കുക. കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുക എന്നത് ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് അമിത് ഷാ പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇതു ചെയ്യണമെന്നും അമിത് ഷാ വ്യക്തമാക്കി.

