Tuesday, September 29, 2026

ബിജെപി വീണ്ടും അധികാരത്തിലേറിയൽ ഹോളിക്കും ദീപാവലിക്കും സൗജന്യ ഗ്യാസ് സിലിണ്ടർ: ഉത്തർ പ്രദേശിൽ അമിത് ഷാ

പ്രയാഗ്രാജ്: ബിജെപി വീണ്ടും ഉത്തർപ്രദേശിൽ അധികാരം നിലനിർത്തിയാൽ ഹോളിക്കും ദീപാവലിക്കും സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1.67 കോടി കുടുംബങ്ങൾക്ക് ഇത് കൊണ്ട് പ്രയോജനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം സമാജ് വാദി പാർട്ടിയുടെ ജാതി രഷ്ട്രീയത്തിനെതിരെയും അമിത് ഷാ രൂക്ഷമായ വിമർശനം നടത്തി. സമാജ് വാദി പാർട്ടിയുടെ കണ്ണിൽ കണ്ണടയുണ്ടെന്നും അതിന്റെ ഒരു വശത്ത് മതവും മറുവശത്ത് ജാതിയുമാണെന്ന് അമിത് ഷാ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ രാഷ്ട്രീയം കളിക്കുന്നവർക്ക് പാവപ്പെട്ടവന് വേണ്ടിയും പിന്നോക്കക്കാരന് വേണ്ടിയും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ജാതി മതങ്ങൾക്ക് അതീതമായി പാവപ്പെട്ടവർക്ക് ഗുണകരമായ പദ്ധതികളാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിക്കുന്നത്. ഇതിന്റെ ഗുണഫലങ്ങൾ യോഗി ആദിത്യനാഥ് സർക്കാർ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

Related Articles

Latest Articles