Tuesday, October 6, 2026

ഇന്ത്യയുടെ രക്ഷാദൗത്യം ആരംഭിച്ചു: ആ​ദ്യ ബസിൽ 50 മെഡിക്കൽ വിദ്യാർത്ഥികൾ

കീവ്: റഷ്യൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യത്തിന് തുടക്കം. വിദ്യാർത്ഥികളുടെ ആദ്യ സംഘത്തേയും വഹിച്ചുള്ള എംബസിയുടെ ബസ് ചെർനിവ്റ്റ്‌സിയിൽ നിന്ന് യുക്രൈൻ-റൊമേനിയ അതിർത്തിയിലേക്ക് യാത്ര തിരിച്ചു.

അതേസമയം ആദ്യ സംഘത്തിൽ അമ്പതോളം മെഡിക്കൽ വിദ്യാർത്ഥികളാണുള്ളത്. റൊമേനിയ വഴി ഇവരെ ഇന്ത്യയിലെത്തിക്കും. റൊമേനിയയിലേക്കുള്ള എയർ ഇന്ത്യ വിമാനം നാളെ പുലർച്ചെ യാത്ര തിരിക്കും.

നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്യാമ്പ് ഓഫീസുകൾ പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ചെർനിവറ്റ്‌സി നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാമ്പ് ഓഫീസുകളിലേക്ക് റഷ്യൻ സംസാരിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ അയക്കും.

Related Articles

Latest Articles