Tuesday, May 21, 2024
spot_img

‘എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ യൂണിറ്റ്’; ‘സിആർപിസിയിലും ഐപിസിയിലും മാറ്റം’; സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഹരിയാന : രണ്ട് വർഷത്തിനകം എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ യൂണിറ്റ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടന്ന ദ്വിദിന ചിന്തൻ ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിആർപിസിയിലും ഐപിസിയിലും മാറ്റം വരുത്താനൊരുങ്ങി അമിത് ഷാ . ഇതിന്റെ കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. സിആർപിസി, ഐപിസി എന്നിവ കാലത്തിന് അനുസരിച്ച് പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. അവ പരിശോധിച്ച് വരികയാണെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും ആഭ്യന്തരമന്ത്രിമാരും ആഭ്യന്തര സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

അതിർത്തി കടന്നുള്ള ഭീകരവാദം, രാജ്യദ്രോഹം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയെ നേരിടാനുള്ള ശ്രമങ്ങളെക്കുറിച്ചും അമിത് ഷാ സംസാരിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം തീവ്രവാദ കേസുകൾ 34 ശതമാനത്തോളം കുറഞ്ഞതായും, സൈനികരുടെ മരണത്തിൽ 64 ശതമാനവും സാധാരണക്കാരുടെ മരണത്തിൽ 80 ശതമാനവും കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles