Friday, May 10, 2024
spot_img

ട്വിറ്റർ ഇനി ടെസ്‌ലയ്ക്ക് സ്വന്തം; ഉന്നത സ്ഥാനങ്ങളിൽ ഇരുന്നവർക്ക് സംഭവിച്ചത് ഇത്

ട്വിറ്റർ ഏറ്റെടുത്ത് ടെസ്‌ല സിഇഒ എലോൺ മസ്‌ക്. ഇതിന് പിന്നാലെ കമ്പനിയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നവരെ ഉൾപ്പെടെ പുറത്താക്കിയതായാണ് റിപ്പോർട്ട്. ട്വിറ്റർ ഇടപാടിൽ യുഎസ് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിരിക്കെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.

മസ്‌കിന്റെ വരവോടെ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ, ലീഗൽ-പോളിസി-ട്രസ്‌റ്റ് മേധാവി വിജയ ഗദ്ദെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ എന്നീ പ്രമുഖർക്കാണ് സ്ഥാനം നഷ്‌ടമായതെന്നാണ് റിപ്പോർട്ട്.

44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾ വെള്ളിയാഴ്‌ച്ചയോടെ അവസാനിപ്പിക്കാൻ പദ്ധതിയിടുന്നതായി ടെസ്‌ല സിഇഒ എലോൺ മസ്‌ക് തന്റെ സഹ നിക്ഷേപകരെ അറിയിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് ട്വിറ്റർ ഓഹരികൾ കുതിച്ചുയർന്നിരുന്നു

Related Articles

Latest Articles