Monday, May 20, 2024
spot_img

ബാലഗോകുലം മുൻ സംസ്ഥാന കാര്യദർശിയും, അമൃത ഭാരതി വിദ്യാപീഠം ഉപാധ്യക്ഷനുമായിരുന്ന കെ.രാധാകൃഷ്ണൻ അന്തരിച്ചു

ബാലഗോകുലം മുൻ സംസ്ഥാന കാര്യദർശിയും, അമൃത ഭാരതി വിദ്യാപീഠം ഉപാധ്യക്ഷനുമായിരുന്ന കെ.രാധാകൃഷ്ണൻ അന്തരിച്ചു. 61 വയസ്സായിരുന്നു. സംസ്കാരം കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്നു. റിട്ടയേർഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ കൂടിയായിരുന്ന അദ്ദേഹം വിദ്യാപീഠത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയായിരുന്നു. അതോടൊപ്പം തന്നെ ബാലഗോകുലം ജനറൽ സെക്രട്ടറി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ജനറൽ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

അമൃത ഭാരതിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് കെ.രാധാകൃഷ്ണൻ. ഭാര്യ പ്രേമലത, മക്കൾ കൃഷ്ണ, അഡ്വക്കേറ്റ് നന്ദഗോപാൽ, എന്നിവരാണ്. ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹും, ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം രാധാകൃഷ്ണൻ, എൻ വി ടി അംഗം ഇ എം നന്ദകുമാർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ, ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles