Saturday, May 18, 2024
spot_img

‘ആസാദി കാ അമൃത് മഹോത്സവ്’ ജനങ്ങൾക്ക് പുത്തൻ ഊർജ്ജവും ദിശാബോധവും പകരട്ടെ: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസാദി കാ അമൃത് മഹോത്സവ് ജനങ്ങൾക്ക് പുത്തൻ ഊർജ്ജവും ദിശാബോധവും പകരട്ടെ എന്ന് അദ്ദേഹം കുറിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേർന്നത്.

ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാർഷികത്തിന്റെ ഓർമയ്‌ക്കായി കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളുടെ പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവ്. ജന പങ്കാളിത്തത്തോടെയുള്ള ഒരു ജനകീയ മഹോത്സവമായിട്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

അതേസമയം ചെങ്കോട്ടയിൽ ഇന്ന് രാവിലെ 7.30ന് ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. കൊറോണ മഹാമാരിയ്‌ക്കിടയിൽ കർശന നിയന്ത്രണങ്ങളോടുകൂടിയാണ് ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങുകൾ നടന്നത്.

ഒളിമ്പിക്‌സിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവച്ച ഇന്ത്യയുടെ അഭിമാന താരങ്ങൾ വിശിഷ്ടാതിഥികളായി എത്തുമെന്ന പ്രത്യേകതയും ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനുണ്ട്. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്രമോദിയുടെ 8-ാം സ്വാതന്ത്ര്യ ദിനാഘോഷമാണിത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles