Sunday, June 2, 2024
spot_img

തിന്മയെ വേരോടെ പിഴുതെറിയാൻ ജന്മം കൊണ്ട അവതാരം

തിന്മയെ വേരോടെ പിഴുതെറിയാൻ ജന്മം കൊണ്ട അവതാരം | LORD KRISHNA

ശ്രീകൃഷ്ണന്‍ എപ്പോഴും തന്റെ ഭക്തരെ രക്ഷിക്കുകയും ധര്‍മ്മപുന:സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ശ്രീകൃഷ്ണന്റെ ഈ അവതാരത്തിലും അദ്ദേഹം ചെയ്തത് ഇതുതന്നെയാണ്. കലിയുഗത്തിലെ അവതാരമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍.ഭഗവാനോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ നമുക്കെല്ലാവര്‍ക്കും ആദ്യം ഓര്‍മ്മ വരുന്നത് പൂതനയെയാണ്. ഭഗവാന്‍ ശ്രീകൃഷ്ണനെ വധിക്കാനായി മാതുലന്‍ കംസന്റെ നിര്‍ദ്ദേശപ്രകാരം അമ്പാടിയിലെത്തുകയും ശ്രീകൃഷ്ണനെ സ്തനങ്ങളില്‍ വിഷം പുരട്ടി ഭഗവാനെ മുലയൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭഗവാന്‍ സ്തനങ്ങളില്‍ നിന്ന് പിടിവിടാതെ മുലകുടിക്കുമ്പോള്‍ പൂതനയുടെ രക്തം വരെ പുറത്തേക്ക് വരുന്ന അവസ്ഥയുണ്ടായി, ഈ അവസരത്തില്‍ പൂതനക്ക് മോക്ഷം ലഭിച്ചു എന്നാണ് വിശ്വാസം.

ശകടാസുരന്‍ എന്ന അസുരന്‍ വണ്ടിയുടെ രൂപത്തില്‍ വന്ന് ഭഗവാനെ നിഗ്രഹിക്കുന്നതിന് വേണ്ടി ശ്രമിച്ചു. എന്നാല്‍ ഭഗവാന്‍ കാല്‍ കൊണ്ട് തട്ടിയതിനെത്തുടര്‍ന്ന് ശകടാസുരന്‍ വധിക്കപ്പെട്ടു. പിന്നീട് തൃണാവര്‍ത്തന്‍ എ്‌ന അസുരന്‍ ചുഴലിക്കാറ്റിന്റെ രൂപത്തില്‍ വന്നപ്പോഴും ഭഗവാന്‍ തൃണാവര്‍ത്തന് മോക്ഷം നല്‍കുകയും വധിക്കുകയും ചെയ്തു. വത്സാസുരനാണ് അടുത്തത്. കാളക്കുട്ടിയുടെ രൂപത്തിലാണ് വത്സാസുരന്‍ എത്തിയത്. ഭഗവാന്‍ ഈ രാക്ഷസനേയും വധിച്ചു.ഭാസുരന്‍ എന്ന അസുരന്‍ ഒരു ഭീമന്‍ പക്ഷിയുടെ രൂപത്തില്‍ വരികയും ഭകാസുരനെ വധിക്കുകയും ചെയ്തു. മധുരയില്‍ ശ്രീകൃഷ്ണനെ വധിക്കുന്നതിന് വേണ്ടി കംസനാണ് ഈ രാക്ഷസന്‍മാരെയെല്ലാം അയക്കുന്നത്. പിന്നീട് അഘാസുരന്‍ ഒരു വലിയ പാമ്പിന്റെ രൂപത്തില്‍ വരികയും മരണപ്പെടുകയും ചെയ്തു. അതിന് ശേഷം കാളയുടെ രൂപത്തില്‍ അരിഷ്ടാസുരന്‍ വരികയും ഭഗവവാന്‍ ഈ രാക്ഷസനെ വധിക്കുകയും ചെയ്തു.

കാളിയന്‍ ഒരു അസുരനല്ലെങ്കിലും, ഈ വലിയ പാമ്പ് യഥാര്‍ത്ഥത്തില്‍ പ്രദേശവാസികള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, അതിനാല്‍ ഈ സര്‍പ്പത്തെ ശ്രീകൃഷ്ണന്‍ നിഗ്രഹിക്കുകയായിരുന്നു. ഇതിനെ കാളിയ മര്‍ദ്ദനം എന്നാണ് പറയുന്നത്. പ്രലംബാസുരന്‍ എന്ന ഈ അസുരനെ വധിച്ചത് ശ്രീ ബലരാമനാണ്. എങ്കിലും ശ്രീകൃഷണന്റെ പാതിയാണ് ബലരാമന്‍. അടുത്തത് കേശി അസുരനാണ്. ഈ അസുരനെ കൊന്നതിന് ശേഷമാണ് ശ്രീകൃഷ്ണന് ശ്രീകേശവന്‍ എന്ന പേര് ലഭിച്ചത്.

ദേവകിയുടെ എട്ടാമത്തെ പുത്രനായാണ് മഹാവിഷ്ണുവിന്റെ മനുഷ്യാവതാരമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജന്മമെടുത്തത്. സര്‍വ്വാത്മനാ എന്ന പേരിലാണ് ഭഗവാന്‍ അറിയപ്പെടുന്നത്. അവന്റെ ഇഷ്ടപ്രകാരം എല്ലാം നശിപ്പിക്കുന്നതിനും ചെയ്യുന്നതിനും കഴിയുന്നവന്‍ എന്നാണ് അര്‍ത്ഥം. ഇത് കൂടാതെ ശ്രീകൃഷ്ണനെ ‘കരുണസാഗര’ എന്നും വിളിക്കുന്നു, അവന്‍ തീര്‍ച്ചയായും തന്റെ എല്ലാ ഭക്തരെയും രക്ഷിക്കും എന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. ശ്രീകൃഷ്ണന്റെ ഭക്തനായി ഭഗവാനെ ആരാധിക്കുക എന്നത് നിങ്ങള്‍ക്ക് മോക്ഷം നല്‍കുന്നതാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles