Saturday, September 26, 2026

അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ വീണ്ടും ശ്രമം; എല്ലാ ശ്രമങ്ങളും തകർത്ത് സുരക്ഷാ സേന, ഡ്രോൺ വെടി വച്ച് വീഴ്ത്തി രക്ഷാ സേന

അമൃത് സർ: അതിർത്തി വഴി വീണ്ടും മയക്കുമരുന്ന് കടത്താൻ ശ്രമം. പഞ്ചാബിൽ ചഹാർപൂർ ജില്ലയുടെ അതിർത്തിയിലാണ് ഡ്രോൺ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് അതിർത്തി രക്ഷാ സേന തകർത്ത്. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച ഡ്രോൺ സുരക്ഷാസേന വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.

സംഭവ സ്ഥലത്ത് ജാഗ്രതാ നിർദ്ദേശം ശക്തമാക്കിയിരിക്കുകയാണ്. ബിഎസ്എഫും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡ്രോണിൽ പോളിത്തീൻ കവറിൽ സംശയാസ്പദകരമായ സാഹചര്യത്തിൽ ഒരു വസ്തുവും കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

Related Articles

Latest Articles