Wednesday, April 24, 2024
spot_img

ഭീകര സംഘടനകളുമായി ബന്ധം; അഞ്ചു സംസ്ഥാനങ്ങളിൽ ഗുണ്ടാ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്: നിരവധി പേർ കസ്റ്റഡിയിൽ

ദില്ലി: രാജ്യത്തെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഇരുപതോളം സ്ഥലങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. ലോറന്‍സ് ബിഷ്‌ണോയി, നീരജ് ബവാന, തില്ലു താജ്പുരിയ എന്നിവരുള്‍പ്പെടെ ആറ് ഗുണ്ടാതലവന്മാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിയുടെ ഇത്തരമൊരു നടപടി പുറത്തുവന്നത്.

ഗുണ്ടാതലവന്മാരെ ചോദ്യം ചെയ്തപ്പോള്‍ നിരവധി ഗുണ്ടാ സംഘങ്ങളുടെ പേരുകള്‍ പുറത്ത് വന്നതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്ത ഗുണ്ടാ സംഘങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ചും അവരുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും അവരുടെ സഹായികളിലും എന്‍ഐഎ റെയ്ഡ് നടത്തുന്നുണ്ട്.

രാജ്യത്തെ നിരവധി ഗുണ്ടാ സംഘങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും ബന്ധങ്ങളുണ്ടെന്നും ലോറന്‍സ് ബിഷ്‌ണോയിയുടെയും ബവാന സംഘത്തിന്റെയും പേരില്‍ ഇന്ത്യയില്‍ ഭീകരതയ്ക്ക് വേണ്ടി ഇവര്‍ ഫണ്ടിംഗ് ചെയ്യുന്നുണ്ടെന്നും കേന്ദ്ര ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

Related Articles

Latest Articles