Sunday, June 16, 2024
spot_img

സൈനികരുടെ കത്ത് വിവാദം; കോൺഗ്രസ്സിന്റെ വാദം പൊളിഞ്ഞു,വിവാദം ഏറ്റുപിടിച്ച മാധ്യമങ്ങളും വെട്ടിലായി

ന്യൂഡൽഹി : കേന്ദ്ര സർക്കാർ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുൻ സൈനിക ഉദ്യോഗസ്ഥർ രാഷ്ട്രപതിയ്ക്ക് കത്ത് നൽകിയെന്ന കോൺഗ്രസിന്റെ പ്രചാരണം പൊളിയുന്നു . തങ്ങൾ കത്ത് എഴുതിയിട്ടില്ലെന്നും ഒപ്പിട്ടത് ആരാണെന്ന് അറിയില്ലെന്നും മുൻ സൈനിക മേധാവികൾ വ്യക്തമാക്കി.അതെ സമയം മുൻ സൈനിക ഉദ്യോഗസ്ഥരുടെ കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവൻ വ്യക്തമാക്കി

മുൻ ഉദ്യോഗസ്ഥർ എഴുതിയ കത്താണെന്ന് അവകാശപ്പെട്ട് ഒരു കത്ത് ഉയർത്തിക്കാട്ടി കോൺഗ്രസ്സ് വക്താവ് പ്രിയങ്ക ചതുർവേദി വാർത്താസമ്മേളനവും നടത്തി .ഇതോടെ പല മാദ്ധ്യമങ്ങളും കേന്ദ്ര സർക്കാരിനെതിരെയുള്ള ആരോപണം ഏറ്റുപിടിച്ചു .

എന്നാൽ മണിക്കൂറുകൾക്കകം ഇത്തരത്തിൽ ഒരു കത്ത് എഴുതിയിട്ടില്ലെന്ന് വ്യക്തമാക്കി മുൻ സൈനിക ഉദ്യോഗസ്ഥർ രംഗത്തെത്തി. കത്തിൽ പേരുള്ള മുൻ സൈനിക ഉപ മേധാവി എംഎൽ നായിഡു , മുൻ വായുസേനാ മേധാവി എൻസി സൂരി , ജനറൽ റോഡ്രിഗ്രസ് എന്നിവർ കത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി .കൂടാതെ ഇത്തരത്തിലൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് രാക്ഷ്ട്രപതി ഭവനും വ്യക്തമാക്കി

അതേ സമയം കത്ത് വ്യാജമാണെന്ന് പറഞ്ഞ മുൻസൈനിക ഉദ്യോഗസ്ഥരെ എഐസിസി വക്താവ് അഭിഷേക് മനു സിങ്‌വി അപമാനിക്കുകയും ചെയ്തു.ഇതോടെ കേന്ദ്ര സർക്കാരിനെതിരെയുള്ള കോൺഗ്രസ്സിന്റെ ഒരു പ്രചാരണം കൂടി വ്യാജമാണെന്നു തെളിയുകയാണ്

Related Articles

Latest Articles