ബസ്തര്‍: ദന്തേവാഡ ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐ മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു. വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഇനിയും ആക്രമണങ്ങള്‍ നടത്തുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. ക്വകൊണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്യാംഗിരിയിലാണ് സംഭവം ഉണ്ടായത്. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം ശേഷിക്കെയാണ് ആക്രമണം ഉണ്ടായത്. ഐഇഡി( ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. എംഎല്‍എക്കൊപ്പം നാല് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
ആക്രമണം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് സംഘത്തിന്റെ സെക്രട്ടറി സായ് നാഥാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. സായ്നാഥാണ് ആക്രമണത്തിന്റെ സൂത്രധാരന്‍. പീപ്പിള്‍സ് ലിബറേഷന്‍ ഗൊറില്ല ആര്‍മി കേഡറിന്റെ സഹായത്തോടെയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
40-50 വരെയുള്ള മാവോയിസ്റ്റ് സംഘമാണ് ദന്തേവാഡയില്‍ ആക്രമണം നടത്തിയത്. എംഎല്‍എയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

