മുഹമ്മദ് സമീർ എന്ന മായ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
ദില്ലി :രാജ്യത്തെ പ്രമുഖ ഓണ്ലൈൻ വ്യാപാര വെബ്സൈറ്റായ ആമസോണിന്റെ മാനേജർ, ഹർപ്രീത് ഗില്ലിനെ വെടി വച്ച് കൊലപ്പെടുത്തിയത് പതിനെട്ടുകാരനെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. അറസ്റ്റിലായ ഇയാൾക്കെതിരെ നാല് കൊലപാതക കേസുകൾ നിലവിലുണ്ടെന്നും ഇയാളുടെ സംഘത്തിൽ 12 ഓളം അംഗങ്ങളുണ്ടെന്നുമാണ് വിവരം. ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹ മാദ്ധ്യമങ്ങളിൽ തോക്കുകളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മായ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ തന്റെ സംഘത്തിന് നൽകിയിരിക്കുന്ന പേര് മായാ ഗ്യാങ് എന്നാണ്.
ചൊവ്വാഴ്ച വൈകുന്നേരം പത്തരയോടെ ബൈക്കിൽ ഹർപ്രീതും ബന്ധു ഗോവിന്ദും, പാർട്ടി കഴിഞ്ഞു വരികയായിരുന്ന മായയും ഗാനിയും കൂട്ടാളികളായ സൊഹൈൽ (23), മുഹമ്മദ് ജുനൈദ് (23), അദ്നാൻ (19) എന്നിവരും ഇടുങ്ങിയ വഴിയിൽ നേർക്കുനേർ എത്തി. ഒരു കൂട്ടർക്ക് മാത്രം കഷ്ടിച്ച് കടന്നുപോകാൻ മാത്രം കഴിയുന്ന ആ ഇടുങ്ങിയ വഴിയിൽ പിന്നോട്ടുപോകാൻ ആരും തയാറാകാത്തതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്ക് തർക്കത്തിനൊടുവിൽ മായ ഹർപ്രീതിനെയും ഗോവിന്ദിനെയും വെടിവച്ചു വീഴ്ത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.
മായക്കൊപ്പം ഇയാളുടെ കൂട്ടാളി പതിനെട്ടുകാരനായ ബിലാൽ ഗാനിയും പിടിയിലായിട്ടുണ്ട്. മറ്റുള്ളവർക്കുവേണ്ടി തിരച്ചിൽ നടത്തുകയാണ് പൊലീസ്. അടുത്തിടെയാണ് ഇയാൾക്ക് 18 തികഞ്ഞത്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഇയാൾ നാലു കേസുകളിൽ പ്രതിയായിട്ടുണ്ട്. കൂട്ടാളി ഗാനിക്ക് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 18 തികഞ്ഞത്. കഴിഞ്ഞ വർഷം ഒരു കൊലക്കേസും മോഷണവും ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…
ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന് സാഗര് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്, സ്വകാര്യ…
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…