Monday, May 20, 2024
spot_img

കാമുകനെ കാണാൻ ദുബായിൽ നിന്നും ബെം​ഗളൂരുവിലെയ്ക്ക് പറന്നെത്തിയ എയർഹോസ്റ്റസ് ഫ്ലാറ്റിൽ നിന്ന് വീണുമരിച്ചു; മലയാളി യുവാവ് കസ്റ്റഡിയില്‍

ബെം​ഗളൂരു: ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് എയർഹോസ്റ്റസ് മരിച്ച നിലയിൽ. 28കാരിയായ അർച്ചന ധിമാനെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് യുവതി വീണത്.അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് ആൺ സുഹൃത്ത് ആദേശ് (26) പോലീസിനോട് പറഞ്ഞു.

ആദേശിനെ കാണാനായി യുവതി ദുബൈയിൽ നിന്നെത്തിയതാണെന്ന്. കാസർകോട് സ്വദേശിയാണ് ആദേശ്. അർച്ചന വീഴുന്ന സമയം താൻ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായി യുവാവ് പറഞ്ഞു. അർച്ചന ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. ആദേശ് കെട്ടിടത്തിൽ നിന്ന് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് താഴെ വീണ വിവരം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അർച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അർച്ചന അബദ്ധത്തിൽ വീണതാണോ താഴേക്ക് ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇരുവരും ബന്ധം പുലർത്തിയിരുന്നതായി വ്യക്തമായെന്നും പോലീസ് പറഞ്ഞു. യുവാവിനെ ചോദ്യം ചെയ്യൽ തുടരുകയാണ്. അർച്ചനയുടെ മാതാപിതാക്കൾ എത്തി പരാതി നൽകിയ ശേഷമായിരിക്കും കൂടുതൽ നടപടികൾ സ്വീകരിക്കുക.

ഹിമാചൽപ്രദേശ് സ്വദേശിയായ അർച്ചന, ദുബായ് ആസ്ഥാനമായുള്ള എയർലൈനിലെ ജീവനക്കാരിയാണ്. ഡേറ്റിംഗ് ആപ്പ് വഴിയാണ് ആദേശിനെ പരിചയപ്പെട്ടത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. അർച്ചന ഇടയ്ക്കിടെ ബെംഗളൂരു സന്ദർശിക്കുകയും ആദേശിനൊപ്പം താമസിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ഓർഡർ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ആദേശ്.

Related Articles

Latest Articles