Saturday, September 19, 2026

പ്രണയക്കെണിയിൽ വീഴ്ത്തി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം; ഗർഭിണിയായതിന് പിന്നാലെ കുഞ്ഞിനെ നശിപ്പിക്കണമെന്ന് ഭീഷണിയും; ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൂര പീഡനം; അഫ്സൽ സിദ്ദിഖിക്കെതിരെ പോലീസ് പരാതി നൽകി യുവതി

ലക്‌നൗ: ഹിന്ദു യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് നിരന്തരം മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഉജാരിയോൻ സ്വദേശിയായ അഫ്സൽ സിദ്ദിഖി എന്ന യുവാവിനെതിരെയാണ് പോലീസിൽ യുവതി പരാതി നൽകിയത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇതിന്റെ വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു.

പ്രണയം നടിച്ച് പ്രതി യുവതിയെ പലയിടങ്ങളിലായി എത്തിച്ച് അഫ്‌സൽ പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായതിന് പിന്നാലെ കുഞ്ഞിനെ നശിപ്പിക്കണമെന്നും ഇസ്ലാം മതം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അഫ്‌സൽ യുവതിയെ ഉപദ്രവിച്ച് വന്നിരുന്നത്. യുവതിയുടെ പരാതിയിന്മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിയുടെ പീഡനം സഹിക്കാനാകാതെ വന്നതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പിന്നാലെ ഇയാൾ ദുബായിലേക്ക് മുങ്ങുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്‌സലിന്റെ കുടുംബാംഗങ്ങളും തന്നെ ഉപദ്രവിച്ചതായി യുവതി ആരോപിച്ചു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിറയെ അശ്ലീല വീഡിയോകൾ ഉണ്ടായിരുന്നുവെന്നും തെളിവായി കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles