Sunday, May 19, 2024
spot_img

കിടപ്പുമുറിയിൽ വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ;മകന് മരണത്തിൽ പങ്കുണ്ടോയെന്ന് സംശയം

പാലക്കാട്: പാലക്കാട് മംഗലം ഡാമിനടുത്ത് അട്ടവാടിയിൽ വയോധികയുടെ മൃതദേഹം കിടപ്പുമുറിയിൽ കണ്ടെത്തി. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. 68 വയസായിരുന്നു.കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകളുള്ളതിനാൽ കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം ബന്ധുക്കൾ കണ്ടെത്തിയത്.മേരിയുടെ മകൻ ഷൈജുവിന് മരണത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.സംഭവത്തെ കുറിച്ച് അനേഷിക്കുന്നതിനായി ഷൈജുവിനെ മംഗലം ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

മേരിയുടെ സഹോദരൻ ജോൺസന്റെ ഭാര്യ കമലത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മംഗലം ഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles