Friday, May 17, 2024
spot_img

സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ കാ​ൽ കു​രു​ങ്ങി വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്, സംഭവം പെരുമ്പാവൂരിൽ

പെ​രു​മ്പാ​വൂ​ർ: സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ കാ​ൽ കു​രു​ങ്ങി 62കാ​രി​ക്ക് പ​രി​ക്കേ​റ്റു. റോ​ഡ് സൈ​ഡി​ലെ സ്ലാബു​ക​ൾ​ക്കി​ടെ​യി​ൽ കാ​ൽ കുടുങ്ങിയാണ് പെ​രു​മ്പാ​വൂ​ർ പി​ഷാ​രി​ക്ക​ൽ സ്വ​ദേ​ശി​നി ന​ളി​നിക്ക് (62) പ​രി​ക്കേറ്റത്.

ഇ​ന്ന് രാ​വി​ലെ പെ​രു​മ്പാ​വൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള വ​ൺ​വേ റോ​ഡി​ലാ​ണ് സം​ഭ​വം. ഇ​വ​ർ രാ​വി​ലെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ളി​നി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സ്ലാ​ബു​ക​ള്‍ ഇ​ള​കി​ക്കി​ട​ക്കു​ന്ന​ത് നേ​ര​ത്തെ ത​ന്നെ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Related Articles

Latest Articles