മലപ്പുറം: തിരുന്നാവായയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മദ്രസയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലാണ് സംഭവം നടന്നത്. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. പതിനൊന്ന് വയസ് മാത്രമായിരുന്നു സ്വാലിഹിന്റെ പ്രായം. കുട്ടിയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നപടികള്‍ പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.
കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നായിരുന്നു പതിനൊന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. മദ്രസ പഠനത്തിനായി മറ്റ് കുട്ടികള്‍ ക്ലാസ്മുറിയില്‍ എത്തിയപ്പോഴാണ് സ്വാലിഹിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് കുട്ടികള്‍ അദ്ധ്യാപകരെ വിവരമറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയവും ഉയരുകയാണ്.

