Friday, May 3, 2024
spot_img

ജയലളിതയുടെ മരണം ;അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു;ആഗസ്റ്റ് നാലിന് സമർപ്പിക്കേണ്ട റിപ്പോർട്ടാണ് സമയം നീട്ടി നൽകിയതിനാൽ രണ്ടാഴ്ചയ്‌ക്ക് ശേഷം ഇന്ന് സമർപ്പിച്ചത്

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2017ലാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. 14 തവണ കമ്മീഷന്റെ സമയം നീട്ടി നൽകിയിരുന്നു. ഈ മാസം ആഗസ്റ്റ് നാലിന് സമർപ്പിക്കേണ്ട റിപ്പോർട്ടാണ് വീണ്ടും സമയം നീട്ടി നൽകിയ തിനാൽ രണ്ടാഴ്ചയ്‌ക്ക് ശേഷം ഇന്ന് സമർപ്പിച്ചത്. വിരമിച്ച ജഡ്ജി എ. അറുമുഖസ്വാമി നേതൃത്വം കൊടുത്ത കമ്മീഷന്റെ കണ്ടെത്തലുകളാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് സമർപ്പിച്ചത്.

അറുന്നൂറു പേജുകൾ വരുന്ന അന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചത്.ജയലളിതയുമായി ബന്ധപ്പെട്ടും അല്ലാതെയുമുളള 600 സാക്ഷികളിൽ നിന്ന് കമ്മീഷൻ തെളിവെടുത്ത ശേഷം ഇംഗ്ലീഷിലും തമിഴിലുമായാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പി ക്കപ്പെട്ടത്.

റിട്ടയേർഡ് ജസ്റ്റിസ് അറുമുഖ സ്വാമിയുടെ അന്വേഷണ കമ്മീഷനെ സഹായിക്കാനായി വൈദ്യശാസ്ത്ര വിദഗ്ധരുടെ സംഘത്തിനേയും വിട്ടുനൽകിയിരുന്നു. ജയലളിതയെ അവസാന സമയത്ത് പ്രവേശിപ്പിച്ച എയിംസും അപ്പോളോയും അന്വേഷണ കമ്മീഷന് മുമ്പാകെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Related Articles

Latest Articles