Saturday, September 26, 2026

നേപ്പാളിലെ ഗൂർഖാ വംശജർ അഗ്‌നിപഥിലും;പരമ്പരാഗത നയങ്ങൾക്ക് മാറ്റമില്ല ; ഗൂർഖാ വിഭാഗത്തെ സൈന്യം തഴയുന്നു എന്ന വാർത്ത വ്യാജം

ന്യൂഡൽഹി: ഗൂർഖാ വിഭാഗത്തെ അഗ്നിപഥിൽ ചേർക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ പ്രതിരോധ വകുപ്പ് . ആഗ്നിപഥിൽ ഗൂർഖാ വംശജരെ ഒഴിവാക്കും എന്ന വ്യാജ വാർത്തകൾ വ്യാപകമായതോടെയാണ് തങ്ങളുടെ നയം ഇന്ത്യൻ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയത്. ഇതേ വിശദീകരണവുമായി ഇന്ത്യൻ സൈന്യവും എത്തിയിരുന്നു . സൈന്യമോ ഇന്ത്യൻ പ്രതിരോധ വകുപ്പോ ഗൂർഖാ വിഭാഗത്തിനെതിരായുള്ള തീരുമാനം എടുത്തിട്ടില്ലെന്നും കരസേനാ വൃത്തങ്ങൾ അറിയിച്ചു.

തങ്ങളുടെ പൗരന്മാരായ ഗൂർഖകളെ ഇന്ത്യ ഔദ്യോഗികമായി അഗ്നിപഥിൽ ഉൾപ്പെടുത്തരുതെന്ന അഭ്യർത്ഥന ഇതിനിടെ നേപ്പാൾ നടത്തിയിരുന്നുവെന്നും പുറത്തുവരികയാണ്. ഇതിന്റെ മറവിലാണ് വ്യാജവാർത്തകൾ പ്രചരിക്കുന്നത്. പരമ്പരാഗതമായി ഇന്ത്യ പിന്തുടരുന്ന നയത്തിൽ മാറ്റങ്ങളില്ലെന്നും പ്രവേശന രീതിയ്ക്ക് മാത്രമേ മാറ്റമുള്ളൂയെന്ന് സൈന്യം വിശദീകരിച്ചു

അഗ്നിപഥിലൂടെ പ്രവേശനം ആരംഭിച്ചതോടെയാണ് , ഗൂർഖകളെ തഴയുന്നു എന്ന് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് . ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇന്നലെ അഗ്നിപഥിൽ ഉൾപ്പെടുത്തി ഗൂർഖ വിഭാഗത്തേയും കരസേനയിൽ ചേർക്കുന്നത് തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles