Saturday, January 3, 2026

കൊട്ടിയം കോടാലിമുക്കിൽ ഇസ്രയേലി വനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; കൃത്യത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്ത് ആശുപത്രിയിൽ

കൊല്ലം : കൊട്ടിയം കോടാലിമുക്കിൽ ഇസ്രയേലി വനിതയെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇസ്രയേൽ സ്വദേശിനിയായ രാധ എന്നു വിളിക്കുന്ന സ്വത്വ (36) ആണ് കൊല്ലപ്പെട്ടത്.

സ്വത്വയുടെ സുഹൃ‍ത്തും ഇവർ താമസിച്ചിരുന്ന വീട്ടിലെ യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണു യുവതിയെ ആക്രമിച്ചത്. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണചന്ദ്രന്റെ ബന്ധുവീട്ടിലായിരുന്നു സ്വത്വ താമസിച്ചിരുന്നത്. കൃഷ്ണചന്ദ്രൻ ഏറെക്കാലം ഉത്തരാഖണ്ഡിലായിരുന്നു. വൈകിട്ട് മൂന്നരയോടെയാണു സംഭവം.

Related Articles

Latest Articles