Thursday, May 2, 2024
spot_img

നിസ്വാർത്ഥ സേവനങ്ങൾക്ക് ലോകത്തിന്റെ അംഗീകാരം !വേൾഡ് ഹിന്ദു കോൺഗ്രസിന്റെ മഹത്തരമായ വേദിയിലും ആദരിക്കപ്പെട്ട് ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ ആർ മനോജ് ജിയും എ വി എസ് ടീമും

തിരുവനന്തപുരം : വേൾഡ് ഹിന്ദു കോൺഗ്രസിന്റെ മഹത്തരമായ വേദിയിലും ആദരിക്കപ്പെട്ട് ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ ആർ മനോജ് ജിയും എ വി എസ് ടീമും.

ബാങ്കോക്കിൽ ഇക്കഴിഞ്ഞ 23 മുതൽ 26 വരെ നടന്ന വേൾഡ് ഹിന്ദു കോൺഗ്രസ് (2023)-ന്റെ സമാപനസമ്മേളനത്തിലാണ് ആർഷവിദ്യാസമാജത്തിൻ്റെ പ്രവർത്തനങ്ങളെ ആദരിച്ചത്. മാതാ അമൃതാനന്ദമയി ദേവി, സ്വാമി ഗോവിന്ദദേവ്ഗിരി മഹാരാജ് എന്നിവരടങ്ങുന്ന പ്രമുഖസന്യാസി ശ്രേഷ്ഠൻമാർ, ആർഎസ്എസ് സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാളെജി, വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ, പ്രശസ്തവ്യക്തികൾ, അന്താരാഷ്ട്ര ഹിന്ദു സംഘടനാനേതാക്കൾ എന്നിവർ പങ്കെടുത്ത സമാപനസമ്മേളനത്തിലാണ് വേൾഡ് ഹിന്ദു കോൺഗ്രസ് സംഘാടകർ ആചാര്യ ജിയേയും ശ്രുതി ജി, ശാന്തി ജി, വിശാലി ജി എന്നിവരടങ്ങുന്ന എ വി എസ് ടീമിനേയും വേദിയിൽ ഹർഷാരവങ്ങളോടെ ആദരിച്ചത്.

ആർഷവിദ്യാസമാജത്തിൻ്റെ പ്രവർത്തനങ്ങളെ വേൾഡ് ഹിന്ദു കോൺഗ്രസിൻ്റെ ആസൂത്രകനും സംവിധായകനുമായ സ്വാമി വിഗ്യാനാനന്ദ ജി വിവരിക്കുമ്പോൾ “ആചാര്യ മഹാരാജ് കീ ജയ് ” “ജയ് ശ്രീരാം” വിളികളോടെ സമ്മേളനപ്രതിനിധികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് എന്നും ഓർമയിൽ തങ്ങി നിൽക്കുന്ന നിമിഷമായി മാറി. എല്ലാവർക്കും പ്രതീകാത്മകമായി സ്വാമി മിത്രാനന്ദ ഭഗവദ്ഗീത നൽകി ആദരിച്ചു.

ഹൈന്ദവ സമൂഹത്തിൻ്റെ നിലനിൽപിനു തന്നെ ഗുരുതരമായ ഭീഷണിയുയർത്തുന്ന മതപരിവർത്തനമെന്ന വെല്ലുവിളിയെ ശക്തമായി പ്രതിരോധിക്കുന്ന എ വി എസിൻ്റെ പ്രവർത്തനം തങ്ങളുടെ രാജ്യങ്ങളിലും എത്തിക്കണമെന്ന് പ്രതിനിധികൾ ആചാര്യ ജിയോട് അഭ്യർത്ഥിച്ചു.

മൂന്നാമത് നടന്ന വേൾഡ് ഹിന്ദു കോൺഗ്രസ് അക്ഷരാർത്ഥത്തിൽ എ വി എസിൻ്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതി ചേർക്കേണ്ട അധ്യായമായി മാറി. അന്താരാഷ്ട്രസമ്മേളനത്തിൽ 24-ന് ആചാര്യൻ്റേയും 25-ന് ശ്രുതി ജിയുടെയും പ്രഭാഷണങ്ങളും ഉണ്ടായിരുന്നു. സ്വാഭിമാനമുയർത്തുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ലോകമെങ്ങുമുള്ള ഹൈന്ദവജനതയുടെ ആവേശവും പ്രത്യാശയുമായി മാറുവാൻ ആർഷവിദ്യാസമാജത്തിന് കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്.

ഏഴായിരത്തി ഇരുനൂറിലേറെ പേരെ രാഷ്ട്രവിരുദ്ധബ്രെയിൻ വാഷിംഗിൽ നിന്ന് രക്ഷിക്കുകയും അതിൽ നിന്ന് ഇരുപതിലേറെ പേരെ സനാതനധർമ്മപ്രചാരകരാക്കുകയും ചെയ്ത “സ്പിരിച്വൽ & ഐഡിയോളജിക്കൽ മാർഗദർശന പദ്ധതി”യാണ് ഏറെ ശ്രദ്ധേയമായത് !

“സുദർശനം” എന്ന ദീർഘകാല ഡീ ബ്രെയിൻ വാഷിംഗ് തർക്കശാസ്ത്ര സംരംഭമാണ് മറ്റൊരു ലോകസംരക്ഷണപദ്ധതി, “സനാതനധർമ്മപ്രചാരകപദ്ധതി”യെന്ന ഹിന്ദു മിഷണറി സ്കീം, പ്രശിക്ഷണപദ്ധതി (4 പ്രമുഖ കോഴ്സുകൾ – വിവിധതലങ്ങൾ), സത്സംഗപദ്ധതി, വിജ്ഞാനഭാരതി വിദ്യാജ്യോതി സ്കോളർഷിപ്പ് പരീക്ഷ, വിജ്ഞാനഭാരതി അന്താരാഷ്ട്ര പഠനഗവേഷണ പ്രതിഷ്ഠാനം, സാധനാശക്തികേന്ദ്രം തുടങ്ങിയ ഒട്ടേറെ സ്ഥാപന -സംഘടനാപദ്ധതികളിലൂടെ എ വി എസ് സവിശേഷമായ സേവന പ്രവർത്തനങ്ങളാണ് നിർവഹിക്കുന്നത്. കാലഘട്ടത്തിന് അനിവാര്യമായ സംരംക്ഷണപ്രവർത്തനങ്ങൾക്കൊപ്പംഎന്നെന്നും ആവശ്യമായ മഹനീയസേവന- ശാക്തീകരണ പ്രവർത്തനങ്ങളും എവിഎസിന്റെ മുഖമുദ്രയാണ്.

ആചാര്യശ്രീ മനോജ് ജിയ്ക്കും എ.വി.സിനും ഇത് അതുല്യവും നിസ്വാർത്ഥവുമായ സേവനങ്ങൾക്ക് ലഭിച്ച അംഗീകാരം!!!

Related Articles

Latest Articles