Sunday, January 11, 2026

ചാവക്കാട് കടലിൽ മീൻ വലയിൽ കുരുങ്ങിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തൃശൂർ : ചാവക്കാട് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മത്സ്യബന്ധന ബോട്ടിലുള്ള വലയിലാണ് മൃതദേഹം കുടുങ്ങിയത്. മുനക്കകടവ് ഫിഷ് ലാന്റിങ്ങിൽ നിന്നും പോയ നൂറുൽ ഹുദാ എന്ന ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയതായി കണ്ടെത്തിയത്.

തുടർന്ന് മൃതദേഹം ബോട്ടിൽ തന്നെ മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിൽ എത്തിച്ചു. 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles