Monday, May 20, 2024
spot_img

അനഘ ഷൂപ്പറാ…! അടുക്കളയിൽ പതിയിരുന്ന അക്രമിയെ നാഭിക്കിട്ട് തൊഴിച്ച് തുരത്തി പ്ലസ്‌വൺകാരി

പേര് അനഘ, ഈ പ്ലസ് വൺകാരിയുടെ പേര് അറിയാത്തവർ ചുരുക്കമായിരിക്കും. കാരണം ഈ കൊച്ചു മിടുക്കി ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. അടുക്കളയിൽ പതിയിരുന്ന അക്രമിയെ നാഭിക്ക് ചവിട്ടിയോടിച്ചാണ് അനഘ വൈറലാകുന്നത്. പേടിക്കാതെ ആത്മധൈര്യത്തോടെ പ്രവർത്തിച്ചാണ് അനഘ അക്രമിയെ തുരത്തിയോടിച്ചത്.

അമ്മ ജോലിക്ക് പോയതിന്ശേഷം വീടിന്റെ ബാക്കിലെ ഡോര്‍ലോക്ക് ചെയ്യാന്‍ കിച്ചണില്‍ കയറിയപ്പോഴാണ് ആരോ പുറകിൽ നിൽക്കുന്നതുപോലെ അനഘയ്ക്ക് തോന്നുന്നത്. അക്രമി നല്ല വണ്ണമുള്ള, കൈയിൽ കത്തി കരുതിയിരുന്ന വ്യക്തിയായിരുന്നു. ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അനഘ സർവശക്തിയുമെടുത്ത് അയാളുടെ നാഭിക്കിട്ട് ഒറ്റ തോഴി കൊടുത്തു. അക്രമി അങ്ങ് ഇരുന്നുപോയി. അത്രയ്ക്ക് ശക്തി ആയിരുന്നു കരാട്ടെ പഠിച്ച അനഘയുടെ തൊഴിക്ക്. പെട്ടന്ന് തന്നെ അനഘ അടുത്തുകണ്ട തേങ്ങയെടുത്ത് അക്രമിയുടെ തലയിലടിച്ചു. അനഘ എല്ലാവരെയും വിളിച്ചുകൂട്ടാൻ ബഹളം വച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

Related Articles

Latest Articles