Wednesday, May 8, 2024
spot_img

ഗുരുവായൂർ ഉത്സവത്തിന് കൊടിയേറ്റം ; ആനയോട്ടം ഇന്ന്

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറ്റം. ഉത്സവത്തിന് തുടക്കം കുറിച്ചുള്ള ആനയോട്ടം ഇന്ന്. . വൈകിട്ട് മൂന്നുമണിയോടെയാണ് ആരംഭിക്കുക.. ആനയോട്ടത്തിൽ 19 ആനകൾ പങ്കെടുക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഉത്സവച്ചടങ്ങുകൾക്കായുള്ള ഭക്തിനിർഭരമായ ആചാര്യവരണം നടക്കും.

ഉത്സവത്തിന്റെ ആദ്യ ദിവസം മാത്രമാണ് ഗുരുവായൂരിൽ ആനയില്ലാശീവേലി നടക്കുന്നത്. ഭഗവാന്റെ തങ്കത്തിടമ്പ് കയ്യിലെടുത്ത് എഴുന്നള്ളിച്ച് കീഴ്ശാന്തി ശീവേലി പൂർത്തിയാക്കും. ക്ഷേത്രത്തിൽ ആന ഇല്ലാതിരുന്ന കാലത്ത് കൊടിയേറ്റ ദിവസം രാവിലെ ആന എത്തിയില്ലെന്നും എന്നാൽ ഉച്ചകഴിഞ്ഞപ്പോൾ ആനകൾ കൂട്ടത്തോടെ ഓടിയെത്തിയെന്നുമുള്ള ഐതിഹ്യത്തിന്റെ ഭാഗമായാണ് ആനയില്ലാശീവേലിയും ആനയോട്ടവും നടത്തുന്നത്. ആദ്യം ക്ഷേത്രഗോപുരം കടക്കുന്ന ആന ഏഴ് പ്രദക്ഷിണം പൂർത്തിയാക്കും

Related Articles

Latest Articles