പുതുവത്സരാശംസകൾ നേർന്നുകൊണ്ട് 2021 ലെ തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം എന്ന് രേഖപ്പെടുത്തി ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ പങ്കുവച്ച ചിത്രം ജനഹൃദയങ്ങൾ കീഴടക്കി. ചിത്രത്തിൽ ഒരാൾ തന്റെ ഉന്തു വണ്ടിയുടെ മുന്നിൽ നിൽക്കുന്നത് കാണാം. മുഖത്ത് ആശങ്കയുടെയും ദാരിദ്ര്യത്തിന്റെയും അടയാളങ്ങൾ സ്കൂൾ യൂണിഫോം ധരിച്ച് വണ്ടിയിൽ ഒരു സ്യൂട്ട്കേസിന് മുകളിൽ ഇരിക്കുന്ന മകനെ അയ്യാൾ നോക്കുന്നുണ്ട്. സ്കൂൾ ബാഗ് അരികിൽ വച്ച് ആ കുട്ടി തന്റെ നോട്ടബുക്കിൽ എന്തോ കുറിക്കുന്നുണ്ട്. “ഈ വർഷത്തെ എന്റെ പ്രിയപ്പെട്ട ഫോട്ടോ ഇതാ. ക്ഷമിക്കണം, ആരാണ് ഇത് എടുത്തതെന്ന് എനിക്കറിയില്ല, അതിനാൽ എനിക്ക് ഫോട്ടോഗ്രാഫറെ അഭിനന്ദിക്കാൻ കഴിയുന്നില്ല. പ്രതീക്ഷ, കഠിനാധ്വാനം, ശുഭാപ്തിവിശ്വാസം. എന്തുകൊണ്ടാണ് നമ്മൾ ജീവിക്കുന്നത് എന്നതിന്റെ സാരം, ഒരിക്കൽ കൂടി , സന്തോഷകരമായ ഒരു പുതുവർഷം ആശംസിക്കുന്നു,” ആനന്ദ് മഹീന്ദ്ര തന്റെ പോസ്റ്റിന് അടിക്കുറിപ്പ് നൽകി.
സമൂഹമാധ്യമങ്ങളിൽ സജീവമായ വ്യവസായിയാണ് ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റുകൾ നർമ്മത്തിന്റെയും, ചിന്തയുടെയും, പ്രചോദനത്തിന്റെയും സംയോജനമാണ്.പുതുവത്സരാശംസകൾ നേർന്നുകൊണ്ടുള്ള ഈ പോസ്റ്റിനു പതിനായിരങ്ങൾ ആണ് ലൈക്ക് ചെയ്തിരിക്കുന്നത്.

