Saturday, May 18, 2024
spot_img

അനന്തപുരി ഹിന്ദു മഹാസമ്മേളനം നാലാം ദിനം പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ ഉദ്‌ഘാടനം ചെയ്‌തു; സ്വാഭിമാന ഹിന്ദു എന്ന വിഷയം യൂത്ത് കോൺക്ലേവ് ചർച്ചയായി

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളത്തിന്റെ നാലാം ദിന സമ്മേളനം പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ ഉദ്‌ഘാടനം ചെയ്‌തു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ, അഡ്വ ശങ്കു ടി ദാസ്, ചിന്മയാ മിഷൻ ആചാര്യൻ സംപൂജ്യ എന്നിവർ സംസാരിച്ചു.

ഈ വിധി അയ്യപ്പൻ തിരുത്തിക്കോളും മണികണ്ഠനാണ് ഏറ്റവും വലിയ കോടതിയാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു.

ഹിന്ദു മഹാ സമ്മേളനത്തെ പുറത്ത് നിന്ന് വിമർശിക്കാതെ അകത്തേക്ക് കടന്ന് വന്ന് ചോദ്യങ്ങൾ ചോദിക്കൂ എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. ഹിന്ദു നീതിക്കുവേണ്ടി ശബ്ദിക്കുമ്പോൾ കേസ്സെടുത്ത് വായടപ്പിക്കാൻ നോക്കണ്ട എന്നും, 2014 ന് മുമ്പ് പാകിസ്ഥാൻ ആക്രമിച്ചാൽ അമേരിക്കയോട് പരാതിപറയുന്ന രാഷ്ട്രമായിരുന്നു ഇന്ത്യ എങ്കിൽ ഇന്ന് പാകിസ്ഥാനെ മൂലക്കിരുത്താനുള്ള കരുത്തുള്ള രാജ്യമായി എന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിൽ തെരെഞ്ഞെടുപ്പുകളെ ഇസ്ലാമിക സാമ്പത്തിക ശക്തികൾ സ്വാധീനിക്കുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ സംഘടനകളെ ജിഹാദികൾ ഹൈജാക്ക് ചെയ്യുന്നു, നയങ്ങളെ സ്വാധീനിക്കുന്നു. കേരളത്തിലെ ന്യുനപക്ഷങ്ങൾ അനർഹമായ ആനുകൂല്യങ്ങൾ നേടുന്നു എന്ന് പറഞ്ഞതുകൊണ്ടാണ് എ കെ ആന്റണിക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

ഹിന്ദു കോൺക്ലേവിന്റെ മൂന്നാം ദിനമായ ഇന്ന് സ്വാഭിമാന ഹിന്ദു എന്ന വിഷയമാണ് ചർച്ച ചെയ്‌തത്‌. ഇന്ത്യൻ സ്വാതന്ത്ര്യത്തിലെ ഹിന്ദുത്വത്തിന്റെ പങ്കിനെ കുറിച്ച് അഡ്വ. ശങ്കു ടി ദാസ് സംസാരിച്ചു. അർജുൻ മാധവനാണ് മോഡറേറ്റർ. ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടാതെ പോയ നായകന്മാരെ കുറിച്ച് അർജുൻ മാധവും ഹരി പ്രസാദും സംസാരിച്ചു. ഇന്ത്യയുടെ ശാസ്ട്രീയ വാസ്തുശില്പവ പാരമ്പര്യത്തെ കുറിച്ച് ഡോ. എസ് ബാലരാമ കൈമൾ സംസാരിച്ചു. ട്രാൻസ്‌വുമൺ സുകന്യ കൃഷ്ണ മോഡറേറ്റർ ചെയ്‌തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉയർച്ച എന്ന വിഷയത്തിൽ ആനന്ദ് രംഗനാഥൻ സംസാരിച്ചു. അർജുൻ മാധവനായിരുന്നു മോഡറേറ്റർ.

 

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക.

Related Articles

Latest Articles