Saturday, May 4, 2024
spot_img

ചരിത്ര താളുകളിൽ പുതിയ അധ്യായം രചിച്ച് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് സമാപനം; സമാപന സമ്മേളനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു ; കേന്ദ്ര വിദേശകാര്യ സഹമന്തി വി മുരളീധരൻ, വത്സൻ തില്ലങ്കേരി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളത്തിന്റെ നാലാം ദിന സമ്മേളനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര വിദേശകാര്യ സഹമന്തി വി മുരളീധരൻ, ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, അജിത് ശാസ്തമംഗലം, ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ ചെങ്കൽ രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

അതേസമയം അനന്തപുരി ഹിന്ദു സമ്മേളനം ലോകത്തിന് മുന്നിൽ എത്തിച്ച തത്വമയി ടിവിക്ക് സംഘാടകർ ആദരമർപ്പിച്ചു. ഹിന്ദു ധർമ്മ പരിഷത്തിന് വേണ്ടി കേന്ദ്രമന്ത്രി വി മുരളീധരൻ തത്വമയി എഡിറ്റർ ഇൻ ചീഫ് രാജേഷ് ജി പിള്ളക്ക് ഉപഹാരം സമ്മാനിച്ചു. അഞ്ച് ദിവസം നീണ്ടു നിന്ന സമ്മേളന കാര്യ പരിപാടികളെല്ലാം തത്വമയി നെറ്റ്‌വർക്ക് തത്സമയ സംപ്രേക്ഷണം ചെയ്‌തിരുന്നു.

തുടർന്ന് കേരളത്തിൽ പലരും രാജ്യ വിരുദ്ധ പ്രസ്താവനകൾ നടത്തിയപ്പോൾ അതൊക്കെ അഭിപ്രായ സ്വാതന്ത്ര്യം എന്നുപറഞ്ഞ സർക്കാർ എന്തേ പി സി ജോർജ്ജ് ഒരഭിപ്രായം പറഞ്ഞതിന്റെ പേരിൽ അറസ്റ്റിനു മുതിർന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രസംഗത്തിൽ പറഞ്ഞു. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സമാപന സഭയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്യാൻ മടി കാണിക്കാത്ത സർക്കാർ എന്തുകൊണ്ട് അറസ്റ്റ് വാറണ്ടുള്ള രാജ്യസഭാംഗം എ എ റഹീമിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നദ്ദേഹം ചോദിച്ചു. ലവ് ജിഹാദ് എന്ന വാക്ക് സിപിഎം ഉപയോഗിച്ചിട്ടില്ല എന്നതൊഴിച്ചാൽ അത്തരം പ്രവർത്തികൾ കേരളത്തിൽ നടക്കുന്നുണ്ട് എന്ന് സിപിഎം തന്നെ ചർച്ച ചെയ്തിട്ടുണ്ടല്ലോ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഇസ്ലാമിക തീവ്രവാദത്തെ വെള്ളപൂശാൻ ശ്രീനാരായണ ഗുരുവിനെ കവചമാക്കാൻ സിപിഎം ശ്രമിച്ചു. മാധ്യമ പ്രവർത്തകർ എസ് ഡി പി ഐ യുടെ വേഷമണിയരുത്. പലരും ചെയ്യുന്നത് മാധ്യമ പ്രവർത്തനമല്ല. സമുദായ സംഘടനകൾ സമ്മേളനം നടത്തുമ്പോൾ എതിർപ്പ് തോന്നാത്തവർ ഹിന്ദു എന്ന കുടക്കീഴിൽ എല്ലാവരും ഒന്നിക്കുമ്പോൾ മാത്രം ഇത്ര വേവലാതിപ്പെടുന്നതെന്തിനെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

തുടർന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തിലങ്കരിയും പ്രഭാഷണം നടത്തി. പിസി ജോർജ്ജിന്റെ അറസ്റ്റ് തികച്ചും ഏകപക്ഷീയമായതായിരുന്നു എന്ന് കേരള സമൂഹത്തിന് മനസ്സിലായി വത്സൻ തില്ലങ്കേരി പറഞ്ഞു. കാശ്മീർ ഫയൽസ് എന്ന സിനിമയിലൂടെ വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തിയത് മറച്ച് വെക്കപ്പെട്ട ചരിത്രം. കേരളത്തിൽ CPM വെറുപ്പിന്റെ ഫാക്ടറി തന്നെ നടത്തുന്നെന്നും, തമ്മിലടിപ്പിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയഭ്രാന്തിന്റെ കെട്ടഴിച്ചു വിട്ടത് സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാമിക ഭീകരവാദികളുടെ ഹിന്ദുവേട്ട 1200 വർഷങ്ങളായി തുടരുന്നു. ഇപ്പോൾ അത് പാലക്കാട് വരെ എത്തി നിൽക്കുന്നു. ഇസ്ലാം പൂർവ്വികർ ഞങ്ങളോട് ചെയ്തത് ഞങ്ങൾ മറക്കാൻ തയ്യാറാണ് പക്ഷെ നിങ്ങൾ അവരെ മഹത്വവത്കരിക്കരുതെന്നും വൽസൻ തില്ലങ്കരി പറഞ്ഞു. ഒരൊറ്റ മുസ്ലീം കുടുംബങ്ങളിലെ കുട്ടിക്കും ടിപ്പു എന്ന പേരില്ല. പക്ഷെ ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങളിലെ പട്ടിക്ക് ‘ടിപ്പു’ എന്ന പേരുണ്ട്. ഇന്ത്യയിൽ എല്ലാവർക്കും ഒരേ പോലെ നിയമം ബാധകമാവണം.
ഏകീകൃത സിവിൽ നിയമം രാജ്യം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു കോൺക്ലേവിന്റെ നാലാം ദിനമായ ഇന്ന് ഹൈന്ദവ നവോത്ഥാനത്തെ സംബന്ധിച്ച വിഷയങ്ങൾ വിവിധ സെമിനാറുകളിൽ ചർച്ചയായി.

 

 

 

Related Articles

Latest Articles