Friday, May 17, 2024
spot_img

ഈ വർഷത്തെ യൂറോപ്പ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി; പ്രതിസന്ധികാലത്ത് യൂറോപ്യൻ രാജ്യങ്ങളുമായി സഹകരണം ഊട്ടിയുറപ്പിക്കാനുള്ള യാത്ര, ആറാമത് ഇന്ത്യ – ജർമ്മൻ മന്ത്രിതല യോഗത്തിൽ പങ്കെടുക്കും

ദില്ലി: ജർമ്മൻ ചാൻസലർ ഒലാഫ് സ്കോൾഡിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബർലിൻ സന്ദർശനം നടത്തും. ആറാമത് ഇന്ത്യ ജർമ്മൻ മന്ത്രിതല യോഗത്തിന് ഇരുവരും അധ്യക്ഷത വഹിക്കും. ചാൻസലർ ഷോൾസുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ബെർലിനിലെത്തുന്ന നരേന്ദ്ര മോദി ഇന്ത്യ-ജർമ്മനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷൻസിന്റെ ആറാമത് എഡിഷന്റെ ഭാ​ഗമായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചർച്ചകൾ നടത്തും. നാളെ കോപ്പൻഹേഗനിലും മറ്റന്നാൾ പാരീസിലും പ്രധാനമന്ത്രിയെത്തും.മൂന്ന് ദിവസത്തേക്കാണ് സന്ദർശനം ഉണ്ടാവുക. സന്ദർശനത്തിൽ പ്രവാസി മലയാളികളെയും, വ്യവസായ പ്രമുഖരെയും പ്രധാനമന്ത്രി കാണും. കൂടാതെ ഇന്ത്യ ജർമ്മൻ മന്ത്രിതല യോഗത്തിൽ റഷ്യ – യുക്രെയ്ൻ യുദ്ധം പ്രധാന ചർച്ചാ വിഷയമാകും.

മേ​യ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യാ​യി​രി​ക്കും പ്രധാനമന്ത്രി സന്ദർശനം നടത്തുക. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​നം കൂടിയാണിതെന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യം ജ​ർ​മ​നി​യും അതിന് ശേഷം ഡെ​ന്മാ​ർ​ക്കും അദ്ദേഹം സ​ന്ദ​ർ​ശി​ക്കും. കൂടാതെ ഡെ​ന്മാ​ർ​ക്കിൽ നടക്കുന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ-​നോ​ർ​ഡി​ക് ഉ​ച്ച​കോ​ടി​യി​ലും പ്രധാനമന്ത്രി പ​ങ്കെ​ടു​ക്കും. തുടർന്ന് നാലാം തീയതി മ​ട​ക്ക​യാ​ത്ര​യി​ൽ ഫ്രാ​ൻ​സി​ൽ അധികാരം നിലനിർത്തിയ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു കയും ജർമനിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

തുടർന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായും പ്രധാനമന്ത്രി ചർച്ച നടത്തും. കൂടാതെ ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും ഡെന്മാർക്കിലെ ഇന്ത്യൻ പൗരന്മാരുമായി സംവദിക്കുകയും ചെയ്യും. കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യയുടെ നവീകരണം, പുനരുപയോഗിക്കാവുന്ന ഊർജം, ആഗോള സുരക്ഷാ സാഹചര്യം, ആർട്ടിക് മേഖലയിലെ ഇന്ത്യ-നോർഡിക് സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധയൂന്നും.

Related Articles

Latest Articles