Sunday, June 16, 2024
spot_img

ഓപ്പറേഷന്‍ പരിവര്‍ത്തന: 5964 ഏക്കര്‍ കഞ്ചാവ് തോട്ടം നശിപ്പിച്ച് പോലീസ്

വിശാഖപട്ടണം: ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി ആന്ധ്രയില്‍ 5964 ഏക്കര്‍ കഞ്ചാവ് തോട്ടം നശിപ്പിച്ച് പോലീസ്. 9,82,425 കഞ്ചാവ്​ ചെടികളാണ്​ ആന്ധ്ര പൊലീസ്​ ഇതുവരെ നശിപ്പിച്ചത്​. ഏകദേശം 1491.2 കോടി രൂപവരും ഇതിനെന്നും ആ​ന്ധ്ര പൊലീസ്​ വ്യക്തമാക്കി.

കഴിഞ്ഞദിവസം വിശാഖപട്ടണത്തിന് സമീപം നടന്ന റെയിഡില്‍ 39 ഏക്കര്‍ കഞ്ചാവ് തോട്ടമാണ് നശിപ്പിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെയാണ് കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി പൊലീസ് നശിപ്പിക്കുന്നത്. ഒക്ടോബര്‍ 31-നാണ് ആന്ധ്രാപ്രദേശ് പോലീസ് ഓപ്പറേഷന്‍ പരിവര്‍ത്തനയ്ക്ക് തുടക്കംകുറിച്ചത്. കഞ്ചാവ് കൃഷി ചെയ്യുന്ന ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഈ പദ്ധതിക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സംസ്ഥാന എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് പറയുന്നു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അടുത്തിടെ കേരളത്തില്‍ പലയിടത്തായി കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു.

Related Articles

Latest Articles