Saturday, January 10, 2026

ഹൃദയധമനികളിൽ മൂന്നിടത്ത് ബ്ലോക്ക്; സൗരവ് ഗാംഗുലിക്ക് വീണ്ടും ആൻജിയോപ്ലാസ്റ്റി നടത്തുമെന്ന് ഡോക്ടര്‍മാര്‍

കൊൽക്കത്ത ∙ ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് വീണ്ടും ആൻജിയോപ്ലാസ്റ്റി നടത്തും. ഏതാനും ദിവസങ്ങൾക്കുള്ളിലോ അല്ലെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിലോ ആൻജിയോപ്ലാസ്റ്റി നടത്തുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

അതേസമയം ആരോഗ്യം മെച്ചപ്പെട്ടതിനാൽ അദ്ദേഹം നാളെ ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന. പ്രശസ്ത കാർഡിയോളജിസ്റ്റായ ഡോ. ദേവി ഷെട്ടി ഇന്ന് ആരോഗ്യസ്ഥിതി നേരിട്ടു വിലയിരുത്തും. ഹൃദയധമനികളിൽ മൂന്നിടത്താണ് തടസ്സം കണ്ടത്. ഗാംഗുലിയെ പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ജനുവരി രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Latest Articles