Wednesday, December 31, 2025

മുകേഷിനെതിരെ ഇടത് മുന്നണിയിൽ നിന്ന് പടപ്പുറപ്പാട് !മുകേഷ് എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആനി രാജ രംഗത്ത്

ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോയെന്ന് പൊതുജനങ്ങൾ സംശയിക്കും. അത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം.

മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണം. സിനിമ മേഖലയിലെ സംഘടനയായ അമ്മ സംഘടനയിലെ കൂട്ട രാജി അനിവാര്യമായിരുന്നു. സിനിമ മേഖലയിലെ സമഗ്ര മാറ്റത്തിന് കൂട്ടരാജി കാരണമാകുമെന്നും ആനി രാജ പറഞ്ഞു.

Related Articles

Latest Articles