Friday, January 9, 2026

കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യമില്ല ; എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി രാജിവച്ചു

ദില്ലി: കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് തുറന്ന് പറഞ്ഞതിന് പിന്നാലെ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടിയിലെ പദവികൾ രാജിവച്ചു. ട്വിറ്ററിലൂടെയാണ് അനിൽ തന്റെ രാജി അറിയിച്ചത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആൻ്റണി രാജിവച്ചത്. ബിബിസി ഡോക്യുമെന്ററിയെ തള്ളിപറഞ്ഞുകൊണ്ട് അനിൽ ആന്റണി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് അത് തള്ളിപ്പറയുകയായിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിൻ്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററിൽ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയിൽ സ്ഥാനമെന്നും അനിൽ വിമര്‍ശിച്ചു.

Related Articles

Latest Articles